IndiaKeralaLatest

അമ്മ പാറമടയിലെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം കിട്ടി

“Manju”

കൊച്ചി: കോലഞ്ചേരി തിരുവാണിയൂരില്‍ ജനിച്ചയുടനെ അമ്മ പാറമടയില്‍ തള‌ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീട്ടിനടുത്തുള‌ള പാറമടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
നാല് കുട്ടികളുടെ അമ്മയായ യുവതി ചൊവ്വാഴ്‌ചയാണ് പ്രസവിച്ചത്. തുടര്‍ന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച്‌ ഡോക്‌ടര്‍മാര്‍ ചോദിച്ചപ്പോഴാണ് പ്രസവിച്ചതായി സമ്മതിച്ചതും കുറ്റകൃത്യത്തെ കുറിച്ച്‌ സൂചന നല്‍കിയതും. കുഞ്ഞിനെ കല്ലില്‍ കെട്ടി താഴ്‌ത്തിയെന്നും ജനിച്ചയുടന്‍ മരിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്‌തതെന്നുമായിരുന്നു തുടര്‍ന്ന് ചോദ്യം ചെയ്‌ത പൊലീസിനോട് ഇവര്‍ പറഞ്ഞത്.
സംഭവത്തിന് ഇവരുടെ ഭര്‍ത്താവിന്റെ സഹായം ലഭിച്ചോ എന്ന കാര്യം പരിശോധിക്കുന്നതിന് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുകയാണ്. 40 വയസുള‌ള യുവതിയുടെ മക്കളില്‍ ആദ്യത്തെയാള്‍ക്ക് 24 വയസുണ്ട്. പ്രസവവും അതിന് ശേഷമുണ്ടായ രക്തസ്രാവവും മൂലം അവശയായ യുവതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഭേദമായാല്‍ ഇവരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

Related Articles

Back to top button