KeralaLatest

മാസ്‌ക് ധരിക്കാത്തതിന് ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സ്ഥലങ്ങളിലും ഹോട്ട്സ്പോട്ടുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തതിന് 954 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 70 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒരു പ്രവേശന കവാടം ഒഴികേ ബാക്കി എല്ലാം അടയ്ക്കും. വളരെ അത്യാവശ്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ അനുവദിക്കു. അത്യാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാകും.

Related Articles

Leave a Reply

Back to top button