KeralaLatest

സുരേഷ് ഗോപി‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ കേന്ദ്രമന്ത്രി

“Manju”

കല്‍പ്പറ്റ : കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്വീകരിച്ചു.

കഴിഞ്ഞമാസം സുരേഷ് ഗോപി സംസ്ഥാനത്തെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താന്‍ വയനാട് സന്ദര്‍ശിക്കുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി നപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പും നല്‍കിയിരുന്നു.

സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കും. അതിനുശേഷം മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളുമായും അവര്‍ കൂടിക്കാഴ്ച നടത്തും. വനിത ശിശുക്ഷേമ മന്ത്രിയായി ചുമതലയേറ്റ ശേഷം സ്മൃതി ഇറാനിയുടെ കേരളത്തിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

വയനാട്ടിലെ ആദിവാസികളുടെ സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ സുരേഷ് ഗോപിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും.

 

Related Articles

Check Also
Close
Back to top button