IndiaLatest

ഇന്ത്യയുടെ നേതൃത്വം മഹത്തരം; ബില്‍ ഗേറ്റ്സ്

“Manju”

അഭിനന്ദന പ്രവാഹം, ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമെന്ന് ബിൽ ഗേറ്റ്സ്,  ഒപ്പമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന, | billgates|world health  organisation|Covid vaxin

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യയുടെ നേട്ടങ്ങളില്‍ അഭിനന്ദന പ്രവാഹം. ലോകത്തിലെ വിവിധ രാഷ്ട്ര തലവന്‍മാര്‍ അടക്കം വിവിധ മേഖലകളിലെ പ്രമുഖരാണ് ഇന്ത്യയെ ലോകത്ത് ആദ്യമായി തദ്ദേശിയമായി നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയ നിര്‍ണ്ണായകമായ നേട്ടത്തില്‍ അഭിനന്ദനമറിയിച്ച്‌ രംഗത്തെത്തിയത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിന്‍ വാങ്ങാനും രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബ്രസീലാണ് വാക്സിന്‍ വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌ തീരുമാനിച്ചിട്ടുണ്ട്.

ശാസ്ത്രീയ നേട്ടങ്ങളിലും വാക്സിന്‍ നിര്‍മ്മാണ പ്രക്രിയയിലുമുള്ള ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമാണെന്നായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇന്ത്യയെ പ്രകീര്‍ത്തിച്ച്‌ പ്രധാനമന്ത്രിക്കയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. മഹാമാരിയെ നേരിടാനുള്ള ലോകത്തിന്റെ പരിശ്രമങ്ങള്‍ക്ക് മുതല്‍കൂട്ടാണ് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button