InternationalLatest

മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച്‌ ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്

“Manju”

ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്, മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 378നെതിരെ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (59), ജോ റൂട്ട് (42) എന്നിവരാണ് കളിയവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍. ഡൊമനിക് സിബ്ലി (0), സാക് ക്രൗളി (2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം.

എന്നാല്‍, കോണ്‍വെയറുടെ പോരാട്ടമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 22 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഈ കിവീസ് ഓപ്പണറുടെ ഇന്നിങ്സ്. സിക്സടിച്ചുകൊണ്ടാണ് താരം തന്റെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോണ്‍വെ. ഹെന്റി നിക്കോള്‍സ് 61 റണ്‍സെടുത്തു. 25 റണ്‍സെടുത്ത നീല്‍ വാഗ്‌നര്‍ പുറത്താവാതെ നിന്നു. ടെസ്റ്റിന്റെ മൂന്നാം ദിനമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

Related Articles

Back to top button