IndiaLatest

കുറഞ്ഞ വിലയില്‍ 5 ജി ഫോണുകളുമായി ജിയോ

“Manju”

മുംബൈ : രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയില്‍ 5 ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോയും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44-മത് വാര്‍ഷിക സമ്മേളനം ഈ മാസം 24-ന് നടക്കും. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നതുപോലെ വിര്‍ച്വല്‍ ആയാണ് ഇത്തവണത്തേയും വാര്‍ഷിക സമ്മേളനം. ഈ സമ്മേളനത്തിലെ താരം ജിയോ 5ജി സ്മാര്‍ട്ട് ഫോണ്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ചാണ് വിലക്കുറവുള്ള ജിയോ 5ജി ഫോണ്‍ ഒരുങ്ങുന്നത്. ആന്‍ഡ്രോയിഡ് ഗോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കില്‍ ഇതടിസ്ഥാനമായ ജിയോഓഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുക. വിപണിയിലെത്തുമ്ബോള്‍ 3500 രൂപയായിരിക്കും ഫോണിന്റെ വില. ഈ മാസത്തെ പ്രഖ്യാപനത്തിന് പുറകെ അധികം താമസമില്ലാതെ ബുക്കിങ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ വില്പനയിലുള്ള ഒട്ടുമിക്ക 5ജി സ്മാര്‍ട്ട് ഫോണുകളും പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം ചിപ്സെറ്റിന്റെ കരുത്തിലാണ്. അതുകൊണ്ട് തന്നെ പ്രൊസസര്‍ നിര്‍മാണത്തിലെ പ്രമുഖരായ ക്വാല്‍കോമുമായും റിലയന്‍സ് ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button