KeralaLatestThiruvananthapuram

സ്‌കൂള്‍ തുറക്കല്‍; പ്രത്യേക പാഠ്യപദ്ധതിക്ക് അന്തിമരൂപമായി

“Manju”

‌തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള സര്‍ക്കാരിന്റെ പ്രത്യേക പാഠ്യപദ്ധതിക്ക് അന്തിമരൂപമായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപക ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാഹചര്യം പരിഗണിച്ച്‌ ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതിക്കു രൂപം നല്‍കാനാവുന്ന വിധത്തില്‍ പഠന സാമഗ്രികള്‍ തയാറാക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. കുട്ടികളിലെ പഠന വിടവ് പരിഹരിക്കുന്നതിനൊപ്പം പുതിയ രീതികളുമായി ഇഴുകിച്ചേര്‍ന്നു പഠനത്തില്‍ മുന്നേറാന്‍ സഹായിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആദ്യമായി സ്കൂളില്‍ വരുന്ന കുട്ടികളെയും പരിഗണിക്കണം.

നീണ്ട കാലമായി നേരിട്ടുള്ള പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ചില കുറവുകള്‍ സംഭവിച്ചിരിക്കാം. അതു കണ്ടെത്താനും പരിഹരിക്കാനും പദ്ധതികള്‍ വേണം. ഇതിനായി അനുയോജ്യമായ പഠനസാമഗ്രികള്‍, വര്‍ക് ഷീറ്റുകള്‍ തുടങ്ങിയവ സ്കൂളുകള്‍ക്ക് ഉടനടി ലഭ്യമാക്കണം. ഒരോ കുട്ടിയുടെയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം അധ്യയനമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button