IndiaLatest

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം: 7 ​ പേര്‍ക്ക്​ കൂടി ആദ്യ ഡോസ്​ നല്‍കി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളിലെ വാക്​സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ കുത്തിവെച്ചു. പട്​ന എയിംസിലാണ്​ കുട്ടികള്‍ക്ക്​ വാക്​സിന്റെ ആദ്യ ഡോസ്​ നല്‍കിയത്​. ജൂണ്‍ 3 നാണ് ഇവിടെ കോവാക്​സിന്‍ പരീക്ഷണം തുടങ്ങിയത്​. ആദ്യ ദിവസം മൂന്ന്​ പേര്‍ക്കാണ്​ വാക്​സിന്‍ നല്‍കിയത്​. രണ്ട്​ മുതല്‍ 18 വയസ്​ വരെ പ്രായമുള്ള കുട്ടികളിലെ വാക്​സിന്‍ പരീക്ഷണമാണ്​ പുരോഗമിക്കുന്നത്​.

കുട്ടികളുടെ ആരോഗ്യപരിശോധനക്ക്​ ശേഷമാണ്​ ​ ​വാക്​സിന്‍ നല്‍കുന്നത്​. ഇത്തരത്തില്‍ 21 കുട്ടികളെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതില്‍ 12 പേരില്‍ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. അവശേഷിക്കുന്ന ഒന്‍പത്​ പേരില്‍ ഏഴ്​ പേര്‍ക്കാണ്​ കോവാക്​സിന്റെ ആദ്യ ഡോസ്​ നല്‍കിയത്​.
പട്​ന എയിംസില്‍ ഇതുവരെ 10 കുട്ടികള്‍ക്ക്​ കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കിയിട്ടുണ്ട്​. 28 ദിവസങ്ങള്‍ക്ക്​ ശേഷം ഇവര്‍ക്ക്​ രണ്ടാം ഡോസും നല്‍കും. 100 കുട്ടികളെയെങ്കിലും വാക്​സിനേഷന് വിധേയമാക്കുക എന്നതാണ് ​ ലക്ഷ്യമെന്ന്​ പട്​ന എയിംസ്​ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button