IndiaLatest

നാവിക സേനാ ഹെലികോപ്റ്റര്‍ അപകടം; ഒരു മരണം

“Manju”

കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് ഒരു മരണം. പരിശീലന പറക്കലിനിടെ റൺവേയിൽ ഹെലികോപ്റ്റർ തെന്നി മാറുകയായിരുന്നു. റൺവേയിൽ നിന്നയാളാണ് മരിച്ചത്. ഹെലികോപ്റ്ററിന്‍റെ പങ്ക റണ്‍വേയില്‍ നിന്നയാളുടെ ശരീരത്തിൽ തട്ടുകയായിരുന്നു. അപകടസമയത്ത് രണ്ട് പേരാണ് ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.

ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഐ എന്‍ എസ് ഗരുഡ റണ്‍വേയിലാണ് അപകടം. നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.

Related Articles

Back to top button