KeralaLatest

നിയമസഭയില്‍ ഇന്ന് മുതല്‍ സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ആരംഭിക്കും

“Manju”

തിരുവനന്തപുരം: ഇന്ന് മുതല്‍ നിയമസഭയില്‍ മൂന്ന് ദിവസത്തെ സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ആരംഭിക്കും. ചര്‍ച്ച തുടങ്ങിവെക്കുക ഡെപ്യൂട്ടി സ്പീക്കറാണ്. രണ്ടാം കോവി‍ഡ് പാക്കേജിനുള്ള ഇരുപതിനായിരം കോടിയുടെ പണം ബജറ്റില്‍ നീക്കിവെച്ചില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കൂടാതെ ക്ഷേമപെന്‍ഷനുകള്‍ക്കായി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി രൂപയുടെ അടക്കമുള്ള മുന്‍കാല കുടിശ്ശിക തീര്‍ക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ചര്‍ച്ചക്ക് അവസാനം വിമര്‍ശനങ്ങളില്‍ ധനമന്ത്രിയുടെ മറുപടി ഉണ്ടാകും. പ്രതിപക്ഷം ഇന്ന് കൊടകര കുഴല്‍പ്പണ കേസില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. മുഖ്യമന്ത്രി ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കും. കൂടാതെ പ്രതിപക്ഷം രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎല്‍എ എ.രാജക്കെതിരെ നല്‍കിയ പരാതിയില്‍ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടാകും.

Related Articles

Back to top button