KeralaLatest

നവഒലി ; വടകര സത്സംഗം ആരംഭിച്ചു.

“Manju”

വടകര : ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചില്‍ സത്സംഗം ആരംഭിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമം പ്രസിഡന്റ് സര്‍വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി തിരിതെളിയിച്ചതോടെ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായുള്ള സത്സംഗത്തിന് തുടക്കമായി. ഹരിപ്പാട്, വള്ള്യായി ആശ്രമം ബ്രാഞ്ചുകളില്‍ സത്സംഗം കഴിഞ്ഞിരുന്നു. മെയ് 6 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന നവഒലിസമാപന സമ്മേളനത്തിലൂടെ ഈ വര്‍ഷത്തെ നവഒലി ആഘോഷങ്ങള്‍ സമാപിക്കും. ആശ്രമത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഭക്ത ജനങ്ങളും അഭ്യുദയകാംക്ഷികളുമാണ് സത്സംഗത്തില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button