KeralaLatestThiruvananthapuram

എലിപ്പനി ബാധിച്ച്‌ ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചത്. 30 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡില്‍ ചികില്‍സയിലുണ്ട്.

കോഴിക്കോട് വെള്ളൂര്‍ പാറോല്‍ സുധീഷ്, ഫറോഖ് പൂന്തോട്ടത്തില്‍ ജയരാജന്‍, മലപ്പുറം തെന്നല മൊയ്തീന്‍ എന്നിവരാണ് എലിപ്പനി ബാധിച്ച്‌ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. നേരത്തെ മെഡിക്കല്‍ കോളജിലെ ശുചീകരണ വിഭാഗം ജീവനക്കാരി പുതിയ കടവ് സാബിറയും അസുഖം ബാധിച്ച്‌ മരിച്ചിരുന്നു. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ പനിയെത്തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.

Related Articles

Back to top button