HealthLatest

ഭക്ഷണത്തിന് പിന്നാലെ കുളിക്കരുത് എന്തുകൊണ്ട് ?

“Manju”

പുതു തലമുറ ആരോഗ്യകരമായ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലത്തിന്റെ തിരക്കുകള്‍ക്കിടയില്‍പെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണിത്. ഉച്ചയ്‌ക്ക് കുളിക്കുന്നവരും ഭക്ഷണത്തിന് മുന്‍പും പിന്‍പും രാത്രി വൈകി കുളിക്കുന്നവരും അധികമാണ്.
ഇന്ന് തുടര്‍ച്ചയായി ക്ഷീണം അനുഭവിക്കുന്നവരാണ് കൂടുതല്‍ പേരും.എന്താണ് സംഭവിക്കുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്ത അവസ്ഥ വരെ പലര്‍ക്കുമുണ്ടാകുന്നു.എന്നാല്‍ ഇതിന് പ്രധാനപ്പെട്ട കാരണം കുളിയിലെ തെറ്റായ ശീലങ്ങളാകാം. ഭക്ഷണം കഴിച്ചയുടന്‍ തന്നെ കുളിക്കുന്ന ശീലം വര്‍ദ്ധിച്ചു വരുന്നതായി കാണം. വൈകി എഴുന്നേല്‍ക്കുന്നതാണ് ഇതിനുള്ള കാരണം.എഴുന്നേറ്റ ഉടന്‍ തന്നെ ഇത്തരക്കാര്‍ ആഹാരം കഴിക്കുന്നു പിന്നാലെ കുളിക്കുകയും ചെയ്യുന്നു. ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ആയൂര്‍വേദത്തില്‍ പറയുന്നു.
ഇത്തരം കുളി ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കാന്‍ കാരണമാകും. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള കുളി രക്തചംക്രമണം കുറയ്‌ക്കുന്നു. ഇതാണ് ക്ഷീണം, മന്ദത, മലബന്ധം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടാന്‍ കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് ഉദരസംബന്ധമായ രോഗങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ഭക്ഷണം കഴിച്ച്‌ കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ.
ഭക്ഷണം കഴിക്കുമ്ബോള്‍ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുന്നു.ഭക്ഷണ ശേഷം കുളിക്കുമ്ബോള്‍ ഈ സ്വാഭാവിക പ്രവര്‍ത്തനം തകരാറിലാകുന്നു. പുറത്തുനിന്നുള്ള തണുപ്പ് കാരണം ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി വയറിലെ ഭക്ഷണം വേര്‍തിരിക്കുവാന്‍ ചെലവഴിക്കേണ്ട ഊര്‍ജ്ജം അപ്പോള്‍ ശരീര താപനില നിലനിര്‍ത്തുന്നതിനായി ചര്‍മ്മത്തിലേക്ക് വഴിതിരിച്ചുവിടുന്നു. ഇത് ദഹനത്തിന്റെ തോത് കുറയ്‌ക്കുകയും അസ്വസ്ഥതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 35 മിനിറ്റെങ്കിലും കഴിഞ്ഞ് കുളിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ആയുര്‍വേദം അനുശാസിക്കുന്നത് 2 മണിക്കൂറാണ്. കുറച്ച്‌ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ കൂടുതല്‍ എളുപ്പമാക്കും.ദഹനത്തെ ബാധിക്കുന്നതിനാല്‍ ഭക്ഷണ ശേഷം പഴങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

Related Articles

Back to top button