ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മിയില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയില്‍ നിരവധി ഒഴിവുകള്‍. ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് സെലക്ഷന്.
ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭ്യമാണ്. 100 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചത് . അവിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ (തത്തുല്യ ഗ്രേഡില്‍) പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.
2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. ഉയരം 152 സെ.മീറ്റര്‍. ഇതിനനുസൃതമായ ഭാരമുണ്ടാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസും വേണം. വൈകല്യങ്ങള്‍ ഉള്ളവരെ പരിഗണിക്കില്ല. അംബാല, ലഖ്നോ, ജബല്‍പൂര്‍, ബെല്‍ഗാം, പൂണെ, ഷില്ലോങ് എന്നിവിടങ്ങളില്‍ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും.