KeralaLatest

കോട്ടയം കോവിഡ് മുക്തമാകുന്നു

“Manju”

 

അജി കെ ജോസ്

9 ദിവസങ്ങൾക്ക് ശേഷം കോട്ടയം വീണ്ടും കോവിഡ് മുക്തമാകുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 17 പേരാണ് 2 ദിവസങ്ങളായി രോഗമുക്തി നേടിയത്. ഇവിടെ ഇന്നലെ കോവിഡ് ബാധിതർ രോഗമുക്തരായി ആശുപത്രി വിട്ടു. ജില്ലയിലെ 5 പേരും ഇടുക്കിയിലെ യുവാവുമാണ് രോഗമുക്തരായത് ചാന്നാനിക്കാട് വിദ്യാർത്ഥിനി, വടയാറ്റിലെ വ്യാപാരി പുന്നത്തറയിലെ നേഴ്സ്. ഓസ്ട്രേലിയയില്‍ നിന്നു മടങ്ങവേ കമ്പം മേട്ടില്‍ വച്ച് ക്വാറന്റൈനിലായ വീട്ടമ്മ, റെയിൽവേ ജീവനക്കാരൻ എന്നിവരാണ് ചികിത്സയിൽ കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ ഇവരെ വീടുകളിൽ എത്തിച്ചു.

Related Articles

Back to top button