IndiaKeralaLatest

കോവിഡ്; മറ്റൊരു തരംഗം ഉണ്ടാവുമോയെന്ന് പറയാനാവില്ല: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ധനസ്രോതസ്സുകളെയും ഒരുമിച്ച്‌ നിര്‍ത്തണം. ഒരു വിഭാഗം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായ ഉപകരണങ്ങളായ ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്.
കോവിഡ് ഒന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തെ ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നാം മൂന്നാം തരംഗത്തെ കുറിച്ച്‌ പറയുന്നു. മൂന്നാം തരംഗത്തിന് ശേഷം പിന്നീടൊരു തരംഗം ഉണ്ടാവുമോയെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടിയിരിക്കുന്നു. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകും. എല്ലാ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗം വിളി
കോവിഡ് കുറച്ചുകാലം നമ്മുടെയൊപ്പമുണ്ടാകുമെന്ന് കാണേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്കിടയില്‍ ഡിജിറ്റല്‍ ഡിവൈഡ് പാടില്ല. പാഠപുസ്തകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ഉപകരണങ്ങളും കയ്യിലുണ്ടാകണം. അതിനാവശ്യമായ സ്രോതസ്സുകള്‍ ഒരുമിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.

Related Articles

Back to top button