InternationalLatest

ചെ​ങ്ക​ട​ലി​ല്‍ വീ​ണ്ടും ഉ​ല്ലാ​സ​യാ​ത്ര​ക്ക്​ ഒ​രു​ങ്ങി ‘ക്രൂ​യി​സ്’ ക​പ്പ​ല്‍

“Manju”

ജി​ദ്ദ: ചെ​ങ്ക​ട​ലി​ലൂ​ടെ വീ​ണ്ടും ‘ക്രൂ​യി​സ്’ ക​പ്പ​ല്‍ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തു​മെ​ന്ന്​​ സൗ​ദി ക്രൂ​യി​സ് ക​മ്ബ​നി പ്ര​ഖ്യാ​പി​ച്ചു. ‘എം.​എ​സ്.​സി ബെ​ല്ലി​സി​മ’ എ​ന്ന കൂ​റ്റ​ന്‍ ഉ​ല്ലാ​സ നൗ​ക​യാ​ണ് യാ​ത്ര​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഈ ​ക​പ്പ​ല്‍ ഇ​ത്ത​ര​മൊ​രു യാ​ത്ര​ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്.
ജി​ദ്ദ​യി​ല്‍​നി​ന്നു യാം​ബു, ജോ​ര്‍​ഡ​ന്‍, ഈ​ജി​പ്ത് തീ​ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് റൂ​ട്ടു​ക​ളി​ലേ​ക്കാ​യി​രി​ക്കും യാ​ത്ര. വി​വി​ധ റി​സോ​ര്‍​ട്ടു​ക​ള്‍, റെ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, കാ​യി​ക-​വി​നോ​ദ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നും നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ടാ​യി​രി​ക്കും ക്രൂ​യി​സ് ക​പ്പ​ലി​ലെ ഉ​ല്ലാ​സ​യാ​ത്ര​യെ​ന്ന് ക​മ്ബ​നി അ​റി​യി​ച്ചു. ദ്വീ​പു​ക​ള്‍, ബീ​ച്ചു​ക​ള്‍, പ​വി​ഴ​പ്പു​റ്റു​ക​ള്‍ തു​ട​ങ്ങി ചെ​ങ്ക​ട​ലി​ലെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും സ​ഞ്ചാ​ര​പ്രി​യ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കും.
കു​ടും​ബ​ങ്ങ​ള്‍, യു​വാ​ക്ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം ഒ​രേ രീ​തി​യി​ല്‍ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും. ഒ​രാ​ള്‍​ക്ക് 2150 റി​യാ​ല്‍ മു​ത​ലാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട്‌ ന​ട​ത്തു​ന്ന ഈ ​ക​പ്പ​ല്‍ ഉ​ല്ലാ​സ യാ​ത്ര ജി​ദ്ദ നി​വാ​സി​ക​ള്‍​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​ര​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.
ക​ഴി​ഞ്ഞ വ​ര്‍​ഷം ‘ത​ന​ഫു​സ്’ സ​മ്മ​ര്‍ സീ​സ​ണോ​ട്​ അ​നു​ബ​ന്ധി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ചെ​ങ്ക​ട​ലി​ല്‍ സൗ​ദി ടൂ​റി​സം വ​കു​പ്പ് ക്രൂ​യി​സ് ക​പ്പ​ല്‍ യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കി​ങ് അ​ബ്​​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ല്‍​നി​ന്ന് യാം​ബു​വി​ലേ​ക്കും ത​ബൂ​ക്ക് നി​യോം സി​റ്റി​യി​ലേ​ക്കു​മാ​യി മൂ​ന്ന് രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി വീ​ണ്ടും കി​ങ് അ​ബ്​​ദു​ല്ല സി​റ്റി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു അ​ന്ന​ത്തെ യാ​ത്ര​ക​ള്‍.

Related Articles

Back to top button