IndiaLatest

ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവ് ഇല്ല

“Manju”

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയില്‍ ഒരു ദിവസത്തെ ഇടവേള .രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ വില ചൊവ്വാഴ്ച വര്‍ധിച്ചില്ല. രണ്ടു ദിവസത്തെ തുടര്‍ച്ചയായ കുതിപ്പില്‍ ഇന്ധനവില റെക്കോര്‍ഡ്​ നിരക്കില്‍ എത്തിയിരുന്നു.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്​ 95.31 രൂപയും മുംബൈയില്‍ 101.52 രൂപയുമായിരുന്നു. ആറുസംസ്​ഥാനങ്ങളിലാണ്​ പെട്രോള്‍ വില 100 കടന്നത്​. രാജസ്​ഥാന്‍, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, മധ്യപ്രദേശ്​, തെലങ്കാന, ലഡാക്ക്​ എന്നിവിടങ്ങളിലാണ്​ പെട്രോള്‍ വില സെഞ്ച്വറിയടിച്ചത്​. അതേസമയം പ്രീമിയം പെട്രോളിന്​ കേരളത്തിലടക്കം 100 രൂപ പിന്നിട്ടിരുന്നു .

രാജസ്​ഥാനിലെ ​ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്​ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത് . 106.39 രൂപയാണ്​ ഇവിടെ പെട്രോള്‍ ലിറ്ററിന്​. ഡീസല്‍ വില ലിറ്ററിന്​ 99.24 യിലേക്കെത്തുകയും ചെയ്​തു.

ആഗോള തലത്തില്‍ അസംസ്​കൃത എണ്ണവിലയിലുണ്ടായ കുതിപ്പാണ്​ രാജ്യത്ത്​ എണ്ണവില വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു​ കേന്ദ്ര പെട്രോളിയം ആന്‍ഡ്​ നാച്ചുറല്‍ ഗ്യാസ്​ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തല്‍ .

Related Articles

Back to top button