InternationalLatest

തടികൊണ്ട് ​ ഇലക്​ട്രിക്​ ലംബോര്‍ഗിനി

“Manju”

ഹാനോയ്​: മകന്റെ ആഗ്രഹ സാഫല്യത്തിനായി വിയറ്റ്​നാമിലെ പിതാവ്​ നിര്‍മിച്ചത്​ ഒരു​ ലംബോര്‍ഗിനി. ഇലക്​ട്രിക്​ ലംബോര്‍ഗിനിയുടെ കുഞ്ഞുപതിപ്പാണ്​ മകന്​ ട്രൂങ്​ വാന്‍ ഡാഒ തയ്യാറാക്കിയത് ​. അതും പൂര്‍ണമായും മരത്തിലാണ് തീര്‍ത്തത്. മരപ്പണിക്കാരനായത് കൊണ്ട് അനായാസമായി മരത്തില്‍ വാഹനം നിര്‍മിക്കാന്‍ ട്രൂങ്ങിന്​ കഴിഞ്ഞു.

ഓക്ക്​ മരത്തിന്റെ തടികൊണ്ടാണ്​ ലംബോര്‍ഗിനി നിര്‍മ്മിച്ചത് . കളര്‍ഫുള്‍ സ്​പീഡോ മീറ്റര്‍ സ്​ക്രീന്‍ ഡിസ്​പ്ലേയും എല്‍.ഇ.ഡി ലൈറ്റുകളും വാതിലുകളും ഇലക്​ട്രിക്​ ലംബോര്‍ഗിനിയുടെ മാതൃകയിലാണ്​ നിര്‍മാണം. 65 ദിവസമെടുത്താണ്​ ട്രൂങ്​ കാര്‍ നിര്‍മിച്ചത്​.

തുടര്‍ന്ന് തന്റെ കരവിരുത് മകന്​ സമ്മാനമായി നല്‍കുകയും ചെയ്​തു. ജൂണ്‍ രണ്ടിന്​ ട്രൂങ്​ തന്റെ ​ഫേസ്​ബുക്ക്​ പേജില്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടെ ട്രൂങ്ങിനെയും മകനെയും വാഹനത്തെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Related Articles

Back to top button