Latest

കോവിഡ്​ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌​ യുപി

“Manju”

ലഖ്‌നൗ: സംസ്ഥാനത്ത് കോവിഡ്​ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌​ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ്​ രോഗബാധിതരുടെ എണ്ണം 600 ല്‍ താഴെയുള്ള ജില്ലകള്‍ക്ക്​ ഇളവ്​ നല്‍കാന്‍ നേര​ത്തെ യുപി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവന്‍ ജില്ലകളിലും കോവിഡ്​ ബാധിതരുടെ എണ്ണം 600 ല്‍ താഴെയെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​​ ലോക്​ഡൗണില്‍ ഇളവ്​ പ്രഖ്യാപിച്ചത്​.

ബുധനാഴ്​ച മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാവിലെ ഏഴ്​ മുതല്‍ വൈകുന്നേരം ഏഴ്​ വരെയാണ്​ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്​.രാത്രി കര്‍ഫ്യുവും വാരാന്ത്യകര്‍ഫ്യൂവും പതിവ്​ പോലെ തുടരും. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്​ പോസിറ്റീവിറ്റ്​ നിരക്ക്​ 0.3 ശതമാനം ആണ്​. തുടര്‍ച്ചയായി രണ്ടാഴ്​ചയിലേറെയായി ഒരു ശതമാനത്തില്‍ താഴെയാണ് ടി.പി.ആര്‍.

നിലവില്‍ സംസ്ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 14,000 ല്‍ താ​​ഴെയാണ്​.തിങ്കളാഴ്​ച സംസ്ഥാനത്ത്​ 727 പേര്‍ക്കാണ്​ പുതുതായി കോവിഡ് പോസിറ്റിവ് ​ സ്ഥിരീകരിച്ചത്​. കോവിഡ് വ്യാപനത്തിന്റെ ​ രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 38,055 വരെ ഉയര്‍ന്നിരുന്നു.

Related Articles

Back to top button