KeralaLatestPathanamthitta

പൾസ് ഒക്സിമീറ്റർ വിതരണം നടത്തി

“Manju”

അജിത് ജി. പിള്ള

പന്തളം എൻ.എസ്.എസ്.കോളേജ് 83- 88 കൂട്ടായ്മ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ,ആല പഞ്ചായത്തുകളിൽ ഓക്സിമീറ്റർ വിതരണം നടത്തി. ആലാ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്മാർ കെ. ആർ. മുരളീധരൻ പിള്ളയും, പത്മാകരൻ എൻ.നും യഥാക്രമം ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി.
ഈ കൂട്ടായ്മ വർഷങ്ങളായി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാ പ്രളയത്തിനുശേഷം വീടുകൾ നിർമ്മിച്ചു നൽകുകയും ഭക്ഷ്യ കിറ്റുകൾ,മരുന്നുകൾ വിതരണം ചെയ്യുകയും, കോവിഡ് കാലത്ത് അടൂർ പന്തളം നഗരസഭകളിലും പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും പൾസ് ഓക്സിമീറ്ററുകൾ വിതരണം നടത്തുകയും ചെയ്തു.
സേവനത്തിന് രാഷ്ട്രീയം മതം ജാതി വർണ്ണ വർഗ്ഗ വ്യത്യാസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും അംഗങ്ങളുള്ള 200 പേരടങ്ങുന്ന ഈ സൗഹൃദ കൂട്ടായ്മ.

കൂട്ടായ്മ പ്രതിനിധികൾ സുനിൽ ജെ., രവി രാമകൃഷ്ണൻ, കെ.പി.സി.ജീവൻ,ബാബുരാജ് സി. ഡി.,അനിൽ എം., പ്രൊഫ: ഹരികുമാർ, ഡോക്ടർ സന്തോഷ് ബാബു,സുരേഷ് കുമാർ ർ.രാജേഷ് കുമാർ, ബിന്ദു പറക്കോട്, രാജശ്രീ കൊടുമൺ,ലത എൻ., ജ്യോതിലക്ഷ്മി, രാജി ആർ., രമാദേവി,ബെൻസി അടൂർ,ബീന കൃഷ്ണൻ, എന്നിവർ ഓക്സിമീറ്റർ വിതരണത്തിന് നേതൃത്വം നൽകി.

Related Articles

Back to top button