IndiaLatest

ആസ്തിവര്‍ധനയില്‍ ലോകത്ത് ഒന്നാമനായി അദാനി

“Manju”

ശ്രീജ.എസ്

മുംബൈ: ആസ്തിവര്‍ധനയില്‍ ലോകത്ത് ഒന്നാമന്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ല്‍ ഇതുവരെ അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത് 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വര്‍ധനയാണ്.

ലോക ശതകോടീശ്വരപട്ടികയില്‍ മുന്നിലെത്താന്‍ ടെസ്‌ല ഉടമ ഇലോണ്‍ മസ്കും ആമസോണ്‍ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവര്‍ധനയില്‍ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്.

മാര്‍ച്ച്‌ 12-ലെ കണക്കനുസരിച്ച്‌ 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയില്‍ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ സ്ഥാനം പത്താമതാണ്.

 

Related Articles

Back to top button