IndiaLatest

കൊവിഡിനെ പ്രതിരോധിക്കാന്‍ ഇ​ന്ത്യ​യ്ക്ക് ​ലോ​ക​ബാ​ങ്കി​ന്റെ​ ​സ​ഹാ​യം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ – ചെറുകിട- ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പരിപോഷിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കായി 500 ദശലക്ഷം ഡോളര്‍ സഹായം നല്‍കാന്‍ ലോകബാങ്കിന്റെ ബോര്‍ഡ് ഒഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് തീരുമാനിച്ചു. രാജ്യത്തെ 555000 സൂക്ഷ്മ – ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ലോകബാങ്ക് എം.എസ്.എം.ഇ സെക്ടറിന്റെ ഉന്നമനത്തിന് വേണ്ടി കൊണ്ടുവന്ന രണ്ടാമത്തെ പദ്ധതിയായ ആര്‍.എ.എം.പിയുടെ ഭാഗമായാണ് സഹായം. 750 ദശലക്ഷം ഡോളറിന്റെ സഹായം 2020 ജൂലായില്‍ അനുവദിച്ചിരുന്നു.

കൊവിഡിന്റെ തിരിച്ചടികള്‍ മറികടന്ന് മുന്നേറാന്‍ ഈ തുക സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ – ചെറുകിട- ഇടത്തരം സംരംഭങ്ങള്‍. ജി.ഡി.പിയുടെ 30 ശതമാനം രാജ്യത്തെ എം.എസ്.എം.ഇകളുടെ സംഭാവനയാണ്. കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. രാജ്യത്ത് ഇപ്പോഴുള്ള 58 ദശലക്ഷത്തിലേറെ വരുന്ന എം.എസ്.എം.ഇ.കളില്‍ 40 ശതമാനത്തോളം സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗങ്ങള്‍ വിരളമാണ്.

Related Articles

Back to top button