KeralaLatestMalappuramThiruvananthapuramThrissur

സപ്ലൈകോ ഓണചന്തകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ഷൈലേഷ്കുമാർ.കൻമനം.


കൊച്ചി: ഒരു ഭാഗത്ത് കോവിഡ് ഭീഷണി ശക്തമായി തലയുയർത്തി നിൽക്കുമ്പോഴും കേരളീയരുടെ ഓണസദ്യ സങ്കൽപ്പങ്ങൾ നിറം മങ്ങാതിരിക്കാൻ സപ്ലെകോയുടെ ഓണചന്തകൾക്ക് നാളെ മുതൽ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓണ്ഡലൈന്‍ മീറ്റിംഗില്‍ മുഖ്യമന്ത്രി പിണറായിവിജൻ വൈകിട്ട് നാലു മണിക്ക് നിര്‍വ്വഹിക്കും. സർക്കാർ നിശ്ചയിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് 14 ജില്ലകളിലുമുള്ള റീജ്യണൽ മാനേജർമാരുടെ മേൽ നോട്ടത്തിലായിരിക്കും ഓണചന്തകൾ പ്രവർത്തിക്കുക. സാധാരണ അവധികൾ ബാധകമായിരിക്കുകയില്ലെങ്കിലും രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ചന്തകളുടെ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കണ്ടയിന്‍മെന്റ്  സോണുകളിൽ രാവിലെ 8.30 മുതൽ അതതു ജില്ല കലക്ടർമാർ നിർദ്ദേശിക്കുന്ന സമയം വരെയായിരിക്കും ചന്തകൾ പ്രവർത്തിക്കുക എന്ന് സി എം ഡി (ഇൻ ചാർജ് ) അലി അസ്ഗർ പാഷ അറിയിച്ചു.

Related Articles

Back to top button