LatestThiruvananthapuram

സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പാല്‍ വില കൂട്ടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിയും കാലിത്തീറ്റ വില വര്‍ധവനവും ചൂണ്ടിക്കാട്ടി പാല്‍ വില ലിറ്ററിന് അഞ്ചുരൂപ കൂട്ടണമെന്ന മില്‍മ ചെയര്‍മാന്റെ ആവശ്യം തള്ളിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പാല്‍ വില ഉടനെ കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ‘ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ‘. മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button