IndiaLatest

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

“Manju”

ഉത്തര്‍പ്രദേശ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ .ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയയും ശക്തമാക്കി.ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്കും, വഴിയോരക്കച്ചവടക്കാര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നതിന് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ 75 ജില്ലകളിലും ഇതിന് വേണ്ടിയുളള സജ്ജീകരണങ്ങള്‍ ഒരുക്കും. ജൂണ്‍ 14 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കാനാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വഴിയോരക്കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ ഒരുക്കും.

Related Articles

Back to top button