India

നുഴഞ്ഞുകയറ്റം ;  ചൈനീസ് പൗരനെ  പിടികൂടി

“Manju”

ന്യൂഡൽഹി : അനധികൃതമായി അതിർത്തിയ കടന്നെത്തിയ ചൈനീസ് പൗരനെ സുരക്ഷാ സേന പിടികൂടി. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവം. അതിർത്തി കടന്ന് രാജ്യത്തെത്തിയയാളെ മാൾഡയിൽ വെച്ചാണ് സേന പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ഹോംഗ് ജോ എന്ന ചൈനീസ് പൗരൻ നുഴഞ്ഞുകയറി ഇന്ത്യയിലെത്തിയത്. സുരക്ഷാ സേനയും പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ചോദ്യം ചെയ്യലിൽ വാച്ച് വിൽപ്പനക്കാരനാണ് താനെന്ന് ഹോംഗ് ജോ വെളിപ്പെടുത്തി. എന്നാൽ സംശയം നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഹോംഗ് ജോയിൽ നിന്നും ലാപ്‌ടോപ്പും പാസ്‌പോർട്ടും മറ്റ് സാമഗ്രികളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

Related Articles

Back to top button