IndiaKeralaLatest

ഉന്നത വിദ്യാഭ്യാസം: 
പെണ്‍കുട്ടികൾ മുന്നിലേക്ക്

“Manju”

ന്യൂഡല്‍ഹി : അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളുടെ എണ്ണത്തില്‍ 18.2 ശതമാനം വര്‍ധന. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് പുറത്തിറക്കിയ ‘ഉന്നതവിദ്യാഭ്യാസം: അഖിലേന്ത്യാ സര്‍വേ (എഐഎസ്‌എച്ച്‌ഇ)’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2015–-2016 മുതല്‍ 2019–-2020 വരെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ മൊത്തം പ്രവേശന നിരക്കില്‍ 11.4 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഇതേകാലയളവിലാണ് വിദ്യാര്‍ഥിനികളുടെ പ്രവേശനനിരക്കില്‍ 18.2 ശതമാനം വര്‍ധന. 2018–-2019 വര്‍ഷം പ്രവേശനം 3.74 കോടിയായിരുന്നെങ്കില്‍ 2019–-2020ല്‍ ഇത് 3.85 കോടിയായി ഉയര്‍ന്നു. 2014–-2015ല്‍ ആകെ പ്രവേശനം നേടിയിരുന്നത് 3.42 കോടി പേരായിരുന്നു.
2014–-2015 ല്‍ 1.17 ലക്ഷം പേരായിരുന്നു പിഎച്ച്‌ഡി ഗവേഷണം നടത്തിയിരുന്നതെങ്കില്‍ 2019–-2020ല്‍ ഇത് 2.03 ലക്ഷമായി. 2019–-2020ല്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ഥി അധ്യാപക അനുപാതം 26 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button