IndiaInternationalLatest

ന്യൂയോര്‍ക്ക് സിറ്റി പൊലീസിലും ഇനി മലയാളി സാന്നിദ്ധ്യം

“Manju”

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ (എന്‍.വൈ.പി.ഡി) ഇനി മലയാളി സാനിധ്യം. ആദ്യ ഇന്ത്യന്‍ ഡെപ്യുട്ടി ഇന്‍സ്‌പെക്ടറായി ക്യാപ്റ്റന്‍ ലിജു തോട്ടം നിയമിതനായി.
ഇന്നലെ പൊലീസ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ലിജു തോട്ടം ഔദ്യോഗികമായി സ്ഥാനമേറ്റതോടെ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്ന റെക്കോര്‍ഡും ലിജു തോട്ടം സ്വന്തമായിരിക്കുകയാണ്.
ലിജുവിന് പുറമെ ഓഫീസര്‍ സോണി വര്‍ഗീസ് ഡിറ്റക്റ്റീവായും സാര്‍ജന്റ് നിതിന്‍ എബ്രഹാം ലുട്ടനന്റായും സ്ഥാനമേറ്റിരുന്നു. ന്യു യോര്‍ക്ക് സിറ്റിയില്‍ ആദ്യ ഇന്ത്യന്‍ പോലീസ് ഓഫിസര്‍, സാര്‍ജന്റ്, ലുട്ടനന്റ്, ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാന്‍ലി ജോര്‍ജ് ആണ്.

Related Articles

Back to top button