KeralaLatest

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതിയെന്നാല്‍ പണം വാങ്ങല്‍ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വില്ലജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ മാത്രമല്ല ഉദ്ദേശ്യം. സേവനങ്ങളും സ്മാര്‍ട്ടാക്കേണ്ടി വരും’, റവന്യു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസര്‍മാരാണ് പങ്കെടുക്കുന്നത്. ഓരോ സ്ഥലത്തെയും പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനുവാര്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വില്ലേജ് ഓഫീസുകളില്‍ ഗുണപരമായ മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button