KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. ജൂണ്‍ മൂന്നിന് 36980 രൂപയിലെത്തിയിരുന്നു സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് വില താഴുകയായിരുന്നു.

മേയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നെങ്കിലും വില വര്‍ധനയാണ് മേയ് മാസം രേഖപ്പെടുത്തിയത്. 1000ത്തോളം രൂപ വര്‍ധിക്കുകയായിരുന്നു. ചില ദിവസങ്ങളില്‍ വില താഴുന്നുണ്ടായിരുന്നെങ്കിലും വില ഉയരുന്ന പ്രവണതയായിരുന്നു പൊതുവെ. ആഗോള വിപണിയിലെ വില നിരവാരമാണ് ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടത്തിന് പിന്നില്‍.

Related Articles

Back to top button