International

ചൈനീസ് ഹാക്കർമാർ റഷ്യയേയും വെറുതെവിടുന്നില്ല

“Manju”

മോസ്‌കോ: ചൈനീസ് ഹാക്കർമാർ റഷ്യയുടെ ഭരണകൂട രഹസ്യങ്ങളും ചോർത്തിയെന്ന് റിപ്പോർട്ട്. നൂതനമായ ഹാക്കിംഗ് സോഫ്‌റ്റ്വെയറുകളുപയോഗിച്ചാണ് റഷ്യൻ സർക്കാർ വെബ്‌സൈറ്റുകളിൽ നുഴഞ്ഞുയറിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

അമേരിക്കയുടെ സെന്റിനൽ വൺ എന്ന സ്ഥാപനമാണ് ചൈനയുടെ ഹാക്കർമാർ റഷ്യയേയും ലക്ഷ്യമിട്ട വിവരം പുറത്തുവിട്ടത്. റഷ്യയുടെ ചാരസംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവ്വീസും (എഫ്. എസ്.ബി) ടെലകോം കമ്പനിയായ റോസ്‌ടെലികോമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഹാക്കിംഗ് നടന്നതായി കണ്ടെത്തിയത്. ചൈനയുടെ നിയന്ത്രണത്തിലുള്ള തണ്ടർ കാറ്റ്‌സ് എന്ന ഹാക്കിംഗ് സംഘമാണ് റഷ്യൻ രഹസ്യം ചോർത്തിയത്.

തട്ടിപ്പു കോഡുകൾ അയച്ച് സർക്കാർ ഓഫീസുകളുടെ സെർവറുകളിൽ കടന്നുകയറിയാണ് ഹാക്കർമാർ രഹസ്യങ്ങൾ ചോർത്തുന്നത്. ഇതേ സംഘം ഏഷ്യയിലെ മിക്ക രാജ്യങ്ങളുടേയും രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. ഓസ്‌ട്രേലിയയുടെ പാർലമെന്റ് രഹസ്യങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്ന് കഴിഞ്ഞ വർഷം കൊറോണയ്ക്ക് തൊട്ടുമുമ്പാണ് കണ്ടുപിടിച്ചത്.

Related Articles

Back to top button