IndiaLatest

പ്രളയകാലത്തു കേരളത്തിനായി ഒരു കോടി രൂപ നൽകിയ മനുഷ്യ സ്നേഹി:സുശാന്ത് സിങ് രജപുത്

“Manju”

 

സുശാന്ത് സിങ് രജപുത് എന്ന നടനെ പ്രശസ്തനാക്കിയത് മുന്‍ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയായി ബിഗ് സ്ക്രീനിൽ നടത്തിയ പകർന്നാട്ടമാണ്. കേരളക്കരയിലും സുശാന്തിന് ഏറെ ആരാധകരെ സമ്മാനിച്ച ചിത്രമായിരുന്നു ധോണിയുടെ ബയോപിക്. നടന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാലോകം ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ കേരളം ഓർക്കുന്നത് സുശാന്ത് എന്ന മനുഷ്യസ്നേഹിയെ കൂടിയാണ്. 2018ലെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ഒരു ആരാധകന്റെ പേരിൽ സുശാന്ത് കേരളത്തിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.
തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങൾക്കു കുറച്ചു ഭക്ഷണമെങ്കിലും നൽകണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ സുശാന്തിനെ ടാഗ് ചെയ്ത നൽകിയ കുറിപ്പിനെ പിന്തുടർന്നായിരുന്നു താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരിൽ സംഭാവനയായി നൽകിയത്. സ്ക്രീൻഷോട്ട് സഹിതം സുശാന്ത് തന്നെ സംഭാവന നൽകിയ വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button