KeralaLatest

സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കൂടി എത്തി

“Manju”

തിരുവനന്തപുരം: കേരളത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ആദ്യം കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിച്ചത്. ഇത് വിവിധ ജില്ലകളിലായി ഇപ്പോള്‍ വിതരണം ചെയ്തുവരുന്നുണ്ട്. കേന്ദ്രം അനുവദിച്ച വാക്സിന്‍ ഇന്നലെരാത്രിയോടെ തിരുവനന്തപുരത്താണ് എത്തിച്ചത്.

 

Related Articles

Back to top button