LatestThiruvananthapuram

ജില്ലയില്‍ 23 പേര്‍ക്ക് ചിക്കുന്‍ ഗുനിയ

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ അതീവ ജാഗ്രതാ നിര്‍ദേശം. കൊതുകുപരത്തുന്ന ചിക്കുന്‍ഗുനിയ നഗര പരിധിയില്‍ 23 പേര്‍ക്ക് സ്ഥിരീകരിച്ചു. ചെളളുപനിയും മലേറിയയയും ഡെങ്കിപ്പനിയും കൂടുന്നു. കോവിഡില്‍ മാത്രം ശ്രദ്ധയൂന്നിയപ്പോള്‍ കൊതുകുനശീകരണം അവതാളത്തിലായതാണ് രോഗനിരക്ക് ഉയര്‍ത്തുന്നത്. കോര്‍പറേഷന്‍ പരിധിയിലുളള പേരൂര്‍ക്കട വാര്‍ഡിലാണ് കഴിഞ്ഞ ആഴ്ച ആദ്യം 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12 ദിവസത്തിനിടെ ഇരുപത്തി മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചു. ബീമാപളളി വെസ്റ്റ് , പട്ടം , കവടിയാര്‍ , വട്ടിയൂര്‍ക്കാവ്, മണക്കാട്, അരുവിക്കര, പൂവച്ചല്‍ , നെടുമങ്ങാട് തുടങ്ങിയ ഇടങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ സാംപിളുകള്‍ പബ്ളിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അടച്ചിട്ടിരിക്കുന്ന സ്കൂളുകള്‍ , കെട്ടിടങ്ങള്‍ , വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകുപെരുകുന്നതായി കണ്ടെത്തി. കൊതുകു നശീകരണത്തിലും ശുചീകരണത്തിലും കോര്‍പറേഷന്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടെന്ന് ആരോഗ്യവകുപ്പിന് ആക്ഷേപമുണ്ട്. രണ്ടാഴ്ചക്കിടെ പനി ബാധിച്ച് ചികില്‍സ തേടിയവര്‍ 2596 പേരാണ്. 9 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു.

Related Articles

Back to top button