IndiaLatest

ചെന്നെയിൽ പ്രൊജക്ട് കോർഡിനേഷൻ ഓഫീസ് ആരംഭിച്ചു.

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമത്തിന്റെ തമിഴ്നാട് സംസ്ഥാനത്തിലെ പ്രൊജക്ടുകളുടെയും ചാരിറ്റബിൾ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനായി റോയപ്പേട്ടയിലെ ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിനോടനുബന്ധിച്ച് പ്രോജക്ട് കോര്‍ഡിനേഷന്‍ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ശാന്തിഗിരി ചെന്നൈ റീജിയണല്‍ ഓഫീസ് ഹെഡ് സർവാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി തിരിതെളിച്ച് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ്‌ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും സീനിയർ ജനറൽ മാനേജർ ടി.കെ. ഉണ്ണികൃഷ്ണപ്രസാദ്, ആശ്രമം ചെന്നൈ റീജ്യണ്‍ അഡ്വൈസര്‍ എൻ. നവനീത് ഗോപാലകൃഷ്ണൻ, ആശ്രമം ലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാന്റിംഗ് കൗണ്‍സല്‍ അഡ്വ. എസ്. ജയചന്ദ്രൻ, ചെന്നൈ റീജ്യണ്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍ അഡ്വ. പി.രാജേഷ്, ചെന്നൈ റീജ്യണ്‍ സീനിയര്‍ മാനേജര്‍ ടി. സേതുരാമൻ, അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) സി.ആർ. പ്രഭു, മധുര റീജ്യണ്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍ അഡ്വ. ശെൽവി രാജേഷ്, ശാന്തിഗിരി മാത‍ൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ. ഹേമലത. പി.., എന്നിവർ തദസവരത്തിൽ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button