KeralaLatest

25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ ഫൊക്കാന

“Manju”

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ നിര്‍ധനരായ 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ അറിയിച്ചു. ഫൊക്കാന അധ്യക്ഷനായതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന് തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ആദ്യമായി അംഗമായൊരു സംഘടനയാണ് റോട്ടറി ക്ലബ്ബ്. 1980ലാണ് ഞാന്‍ അമേരിക്കയിലേക്ക് വിദ്യാര്‍ത്ഥിയായി പോവുന്നത്. ഇന്ന് ഫൊക്കാനയുടെ പ്രസിഡന്റാണ്. എന്നിലെ പൊതു പ്രവര്‍ത്തനകന്‍ ജനിച്ചത് എന്റെ തിരുവനന്തപുരത്തെ ജീവിതകാലത്തായിരുന്നു. അസാധ്യമായി ഒന്നുമില്ലെന്നത് ഞാന്‍ എന്റെ ജീവിതാനുഭവങ്ങളിലൂടെ പഠിച്ചതാണ്. രണ്ട് മാസം മുന്‍പ് ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിനായി അമേരിക്കയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. മലയാളിസംഘടനാ നേതാക്കളുമായി നേരിട്ട് സംസാരിച്ചു. ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ എണ്‍പതുശതമാനം വോട്ടുകള്‍ നേടിയാണ് ഞാന്‍ വിജയിച്ചത്. എന്നും പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് ഫൊക്കാന’, ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

അമേരിക്കയില്‍ നിരവധി ഇന്ത്യക്കാര്‍ എത്തുന്നുണ്ട്. അതില്‍ സ്റ്റുഡന്റ്സ് വിസയിലെത്തുന്നവരും എമിഗ്രേഷന്‍ വിസയിലെത്തുന്നവരുണ്ട്. അമേരിക്കയിലെത്തി നിരവധിപേര്‍ പലരീതിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവര്‍ക്കൊരു കൈതാങ്ങാവാനുള്ള പദ്ധതിയും ഫൊക്കാന ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഡോ ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഫൊക്കാന ജന. സെക്രട്ടറി ഡോ കലാ ഷാഹി, ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, മുന്‍ വൈ.പ്രസിഡന്റ് തോമസ് തോമസ് എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.രഞ്ജിത്ത് പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദമന്ത്രിയും തിരുവന്തപുരം എംപിയുമായ ഡോ.ശശി തരൂര്‍ മുഖ്യാതിഥിയായിരുന്നു. സിനിമ താരവും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍, റോട്ടറി ക്ലബ് സെക്രെട്ടറി സുദീപ്, സുരേഷ് (ക്രീയേഷന്‍), ഡോ. മോഹന്‍ കുമാര്‍, ഡോ. ലക്ഷ്മി, ജനാര്‍ദ്ദനന്‍, ഡോ. ജയകുമാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button