KeralaLatest

വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

“Manju”

മലപ്പുറം: പഠനത്തില്‍ മികവ് പുലര്‍ത്തി സഹപാഠികളെ തിരിച്ചറിയാനും ചുറ്റുപാടുകളെ അറിഞ്ഞും സര്‍ഗശേഷികള്‍ പരിപോഷിപ്പിച്ചും വിദ്യാര്‍ത്ഥികാലം സാമൂഹിക പ്രതിബദ്ധതയിലൂടെ സക്രിയമാക്കണമെന്ന് സംസ്ഥാന തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.

പുതിയ അധ്യയന വര്‍ഷത്തിലെ എസ് എസ് എഫ് മഴവില്‍ ക്ലബ്ബ് ലോഞ്ചിംഗ് ജില്ലാ ഉദ്ഘാടനം കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് സ്കൂളില്‍ നിര്‍വ്വഹിക്കുകയായിരിന്നു അദ്ധേഹം. ‘മഴവില്‍ ക്ലബ്ബുകള്‍ ‘ ഇത്തരുണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
ബുഖാരി ഇന്‍സ്റ്റിറ്റ്യുഷന്‍ ജന.സെക്രട്ടറി അബുഹനീഫല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.

എസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് കൊടുവള്ളി പദ്ധതിയവതരിപ്പിച്ചു. മോട്ടിവേഷന്‍ ട്രൈനര്‍ യഅഖൂബ് പൈലിപ്പുറം ക്ലാസെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പള്‍ അബ്ദുല്‍ കലാം ആസാദ്, ജില്ലാ ഭാരവാഹികളായ കെ തജ്മല്‍ഹുസൈന്‍, ടി.എം ശുഹൈബ്, മുഷ്താഖ് സഖാഫി, സ്കൂള്‍ മെന്റര്‍ അബ്ദുസ്സലാം ലത്വീഫി പ്രസംഗിച്ചു.

Related Articles

Check Also
Close
Back to top button