InternationalLatest

രാജ്യത്ത് താമസ വിസയുള്ള പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി കുവൈത്ത്

“Manju”

കുവൈത്ത്: പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. രാജ്യത്ത് താമസ വിസയുള്ള വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് കുവൈറ്റ് പ്രവേശനാനുമതി നല്‍കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്‌. ഓഗസ്റ്റ് ഒന്ന് മുതല്‍ വിലക്ക് നീക്കാനാണ് സാധ്യത.

ഓഗസ്റ്റ് മുതല്‍ വിലക്ക് നീക്കി പ്രവാസികള്‍ വരാനുള്ള അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് മസ്‌റം അറിയിച്ചു. വാക്‌സിനെടുത്ത, രാജ്യത്ത് താമസ വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനത്തിന് അനുമതി ഉണ്ടാവുക. നിലവില്‍ ആസ്ട്രസെനിക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നീ നാല് വാക്‌സിനുകള്‍ക്കാണ് കുവൈത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തി ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ കഴിയു.

Related Articles

Back to top button