IndiaLatest

ആദ്യ ഡോസ് വാക്‌സിന്‍: ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ചത് ഗോവയില്‍

“Manju”

ന്യൂഡല്‍ഹി: ഗോവന്‍ ജനസംഖ്യയിലെ 37.35 ശതമാനത്തില്‍ അധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സിക്കിമാണ് രണ്ടാം സ്ഥാനത്ത്. 37.29 ശതമാനം പേരാണ് സിക്കിമില്‍ വാക്‌സിന്റെ ഒന്നാംഡോസ് സ്വീകരിച്ചത്.
മൂന്നാംസ്ഥാനത്ത് ഹിമാചല്‍ പ്രദേശും (30.35 ശതമാനം) നാലാംസ്ഥാനത്ത് ത്രിപുരയുമാണ് (29.07 ശതമാനം). കേരളം അഞ്ചാം സ്ഥാനത്താണ്. ഇതുവരെ 26.23 ശതമാനം പേരാണ് സംസ്ഥാനത്ത് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്.
ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശാണ്. വെറും 8.53 ശതതമാനം പേര്‍ക്കാണ് ഉത്തര്‍ പ്രദേശ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ബിഹാറാണ് ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍. 8.61 ശതമാനം പേര്‍ക്കാണ് ബിഹാറില്‍ ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. സമ്പൂര്‍ണ വാക്‌സിനേഷന്റെ കണക്ക് നോക്കിയാല്‍ ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് മുന്നില്‍.

Related Articles

Back to top button