IndiaLatest

അഞ്ച്​ ഐ.ടി കമ്പനികള്‍ 96,000 ജീവനക്കാരെ നിയമിക്കുമെന്ന് നാസ്​കോം

“Manju”

ഡല്‍ഹി ; രാജ്യത്ത് അഞ്ച്​ ഐ.ടി കമ്പനികള്‍ 96,000 ജീവനക്കാരെ നിയമിക്കുമെന്ന്​ നാസ്​കോം. ഓ​ട്ടോമേഷന്‍ സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതോടെ രാജ്യത്തെ 30 ലക്ഷം ഐ.ടി, അനുബന്ധ തൊഴിലുകള്‍ ഇല്ലാതാകുമെന്ന ബാങ്ക്​ ഓഫ്​ അമേരിക്കയുടെ റിപ്പോര്‍ട്ട്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നാസ്​കോമിന്റെ ഇടപെടല്‍.

പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത്​ ഐ.ടി കമ്പനികള്‍ തുടരും. 2021-22 വര്‍ഷത്തില്‍ 96,000 ജീവനക്കാരെ നിയമിക്കാനാണ്​ ഇന്ത്യയിലെ അഞ്ച്​ പ്രമുഖ ഐ.ടി കമ്പനികളുടെ പദ്ധതിയെന്നും നാസ്​കോം വ്യക്​തമാക്കി.

Related Articles

Back to top button