InternationalLatest

‘ലാംഡ ‘ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തെന്ന് ലോകാരോഗ്യ സംഘടന

“Manju”

ജെനീവ : ലോകത്ത്​ കൊറോണയുടെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കോവിഡിന്റെ ‘ലാംഡ ‘ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വകഭേദം ആദ്യം കണ്ടെത്തിയതെന്നും ഡബ്ള്യ എച്ച്‌ ഒ വ്യക്തമാക്കി.

ആദ്യം ലാംഡ വകഭേദം കണ്ടെത്തിയത്​ പെറുവിലാണ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തി​ന്റെതാണെന്ന്​ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു .

മനുഷ്യരില്‍ രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ലാംഡ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ പഠനം ആവ​ശ്യമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

അതെ സമയം നിലവില്‍ ഗാമ, ഡെല്‍റ്റ വകഭദങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് ​ വ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ്​ റി​പ്പോള്‍ട്ട്​ ചെയ്തത്​. വകഭേദങ്ങള്‍ അതിവേഗം വ്യാപിക്കുന്നതിനാലാണ്​ ഇവയെ തരം തിരിച്ച്‌​ നിരീക്ഷിക്കാന്‍ ലോകാരോഗ്യ സംഘടന മുന്നോട്ട് പോകുന്നത് .

Related Articles

Back to top button