KeralaLatest

ഓണം ആഘോഷമാക്കാന്‍ ഉല്ലാസയാത്രയുമായി കെഎസ്‌ആര്‍ടിസി കൊല്ലം ഡിപ്പോ

“Manju”

കൊല്ലം: ഓണക്കാലം ആഘോഷമാക്കാൻ ബജറ്റ് ടൂറിസം പദ്ധതി അവതരിപ്പിച്ച്‌ കൊല്ലം കെഎസ്‌ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഈ മാസം 13നാണ് കെഎസ്‌ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് 13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഇതിനായി യാത്ര കൂലിയും താമസവും ഇനത്തില്‍ 1450 രൂപയാണ് വരുന്നത്. കൂടാതെ അന്നു തന്നെ കോന്നി-കുംഭാവുരട്ടി യാത്രയുമുണ്ട്.
14-ന് രാത്രി പത്തു മണിക്ക് തൃശൂര്‍ നാലമ്പല യാത്രയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15ന് കോട്ടയം നാലമ്ബലയാത്രയുണ്ടാകും. അതേദിവസം അമ്പനാട് ഹില്‍സിലേക്കം യാത്രയുണ്ട്. അമ്ബനാട്-പാലരുവി-തെന്മല യാത്രക്കായി പ്രവേശന ടിക്കറ്റുള്‍പ്പെടെ 770 രൂപയാണ്.

Related Articles

Back to top button