LatestThiruvananthapuram

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

“Manju”

തിരുവനന്തപുരം: നിരക്ക് കൂട്ടാമെന്ന് നാല് മാസം മുന്‍പ് ചര്‍ച്ചയില്‍ സമ്മതിച്ച സര്‍ക്കാര്‍ ഇതുവരെയായിട്ടും ചാര്‍ജ് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയായി വര്‍ദ്ധിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള‌ള നിരക്കിലും വ‌ര്‍ദ്ധന വേണം. ആറ് രൂപയാക്കി വിദ്യാര്‍ത്ഥികള്‍ക്കുള‌ള നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിലും സ്വകാര്യ ബസ് വ്യവസായത്തെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധത്തിലാണ് സ്വകാര്യബസുടമകള്‍. എത്രയും വേഗം ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകും.

തൃശൂരില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ചാര്‍ജ് വര്‍ദ്ധന ചര്‍ച്ച ചെയ്‌തത്. അയ്യായിരത്തില്‍ താഴെമാത്രം ബസുകളുള‌ള കെഎസ്‌ആര്‍ടിസിക്ക് ബഡ്‌ജറ്റില്‍ 1000 കോടി വിലയിരുത്തിയപ്പോള്‍ സംസ്ഥാനത്ത് 12000ലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ മേഖലയെ കുറിച്ച്‌ പരാമര്‍ശിച്ചതുപോലുമില്ലെന്നതാണ് സംഘടനയെ വിഷമിപ്പിച്ചത്.

Related Articles

Back to top button