KeralaLatest

ബ്രിട്ടാസിന്റെ രാജ്യസഭാ പ്രവേശനത്തെ അഭിനന്ദിച്ച്‌ സ്വാമി സന്ദീപാനന്ദഗിരി

“Manju”

മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തനത്തിന്റെ സുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോണ്‍ ബ്രിട്ടാസ്‌. ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത് രാജ്യസഭയാണ്.എത്രോയോ തവണ പാര്‍ലമെന്റിന്റെ പ്രസ് ഗ്യാലറികളിലിരുന്ന് രാജ്യസഭയുടെയും ലോക്സഭയുടെയും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഈ മാധ്യമപ്രവര്‍ത്തകന്‍ .ബ്രിട്ടാസിന്റെ രാജ്യസഭാ പ്രവേശനത്തെ അഭിനന്ദിച്ച്‌ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞത് ‘ഡല്‍ഹി രാഷ്ട്രീയത്തിന്റെ അകത്തളം ബ്രിട്ടാസിന് പുതിയതാവാന്‍ വഴിയില്ല.മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാനുള്ള വക തീര്‍ച്ചയായും ബ്രിട്ടാസില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button