IndiaLatest

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര അന്തരിച്ചു

“Manju”

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതല്‍ 2021 വെര ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. കേശബ് മഹീന്ദ്രയുടെ 48 വര്‍ഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ഐ.ടി, റിയല്‍ എസ്റ്റേറ്റ്, ഫൈനാന്‍സ് സര്‍വീസ് എന്നീ മേഖലകളിലേക്ക് കൂടി ചുവടുവച്ചിരുന്നു. പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയില്‍ ജോലിയില്‍ കയറിയത്. 1963 ചെയര്‍മാനുമായി. മരുമകന്‍ ആനന്ദ് മഹീന്ദ്രക്ക് കമ്പനിയുടെ സാരഥ്യം കൈമാറിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

കമ്പനി മുന്‍ മാനേജിങ് ഡയറക്ടര്‍ പവന്‍ ജോന്‍കയാണ് മരണ വിവരം പുറത്തുവിട്ടത്. സയ്‍ല്‍, ടാറ്റാ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍, .സി..സി.ഐ തുടങ്ങി നിരവധി സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലൊപ്മെന്‍റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button