KeralaLatest

കളിക്കളമുണര്‍ന്നു; ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഇനി കായിക മത്സരങ്ങളുടെ ദിനങ്ങള്‍

“Manju”

 

പോത്തന്‍കോട്: ‍ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ആരംഭിച്ച ‘അദ്വയ 2k23′ ആര്‍ട്സ് & സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് ഇന്ന് 2023 ഡിസംബർ 14 വ്യാഴാഴ്ച തുടക്കമായി. രാവിലെ ആണ്‍കുട്ടികള്‍ക്കും വൈകിട്ട് പെണ്‍കുട്ടികള്‍ക്കും വേണ്ടിയുളള ബാഡ്മിന്റണ്‍ മത്സരങ്ങളിലെ ആദ്യ റൗണ്ട് പൂർത്തിയായി. ചെസ്, കാരംസ്, ടെനി ക്വയറ്റ്, ത്രോബോൾ, വോളിബോൾ എന്നീ ഇനങ്ങളിലെ മത്സരങ്ങൾ നാളെ നടക്കും. ഡിസംബർ 17 ഞായറാഴ്ചയാണ് ഫുട്ബോൾ മത്സരം. വൈകുന്നേരം 4 മണിക്ക് പോത്തന്‍കോട് ടര്‍ഫില്‍ വെച്ച് നടക്കുന്ന ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം  ഫിസിക്കൽ എഡ്യൂക്കേഷൻ റീഡർ ബിനോദ്.കെ നിർവഹിക്കും. 18 ന്
അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകും.

Related Articles

Back to top button