LatestThiruvananthapuram

പൂവച്ചല്‍ ഖാദറിന്റെ നിര്യാണം; അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കവി പൂവച്ചല്‍ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകള്‍ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഒരുപോലെ തത്തിക്കളിക്കുന്നതാണ്.

അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങള്‍ക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായി ഖാദര്‍. രാമായണക്കിളി… ജയദേവകവിയുടെ… തുടങ്ങിയ ഗാനങ്ങള്‍ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Related Articles

Back to top button