IndiaLatest

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 50,848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടക്കുന്നത്. ഇന്നലെ നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,00,28,709 ആയി ഉയര്‍ന്നു. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് മരണം 3,90,660 ആയി. നിലവില്‍ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി കോവിഡ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button