InternationalLatest

കെട്ടിടം തകര്‍ന്നുവീണു: മൂന്ന് മരണം, 99 പേരെ കാണാനില്ല

“Manju”

ഫ്ലോറിഡ : അമേരിക്കയില്‍ 12 നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഇവരില്‍ പത്ത് പേര്‍ക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
സര്‍ഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. സംഭവത്തില്‍ എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.

Related Articles

Back to top button